തൃശൂർ: കന്നുകാലികൾക്ക് മായം കലരാത്ത തീറ്റ ഉറപ്പാക്കുന്ന നിയമം സർക്കാർ കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കാലിത്തീറ്റയിൽ മാലിന്യവും അണുബാധയും ഇല്ലെന്ന് ഉറപ്പാക്കുന്ന നിയമം തയ്യാറാക്കുകയാണെന്നും സംസ്ഥാന ക്ഷീരസംഗമം 'പടവ് 2023' ലെ സാംസ്കാരിക സായാഹ്നത്തിൽ അദ്ധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു.
പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണെന്നും ഈ ലക്ഷ്യത്തിലേക്ക് കേരളം കൂടുതൽ അടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷീരകർഷകരെ ശാക്തീകരിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ചടങ്ങ് കേരള ഫീഡ്സ് ബ്രാൻഡ് അംബാസഡറായ നടൻ ജയറാം ഉദ്ഘാടനം ചെയ്തു. ജയറാമിന്റെ നേതൃത്വത്തിൽ 'വാദ്യവിസ്മയം' എന്ന പേരിലുള്ള താളവാദ്യമേളവും അരങ്ങേറി.
കെ.എഫ്എൽ ചെയർമാൻ കെ. ശ്രീകുമാർ, കെ.എഫ്.എൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഡീൻ പി. സുധീർബാബു, വി.എസ്. തിലകൻ, ക്ഷീര സഹകരണ സംഘം പ്രസിഡന്റുമാരായ ടി.കെ. വർഗീസ്, എൻ.ആർ. രാധാകൃഷ്ണൻ, പി.എസ്. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |