തൃശൂർ: ഡോ.ടി.ഐ.രാധാകൃഷ്ണൻ ഫൗണ്ടേഷൻ പുരസ്‌കാരം കഥകളി നടനും അദ്ധ്യാപകനും ആട്ടക്കഥാ രചയിതാവുമായ കോട്ടയ്ക്കൽ പ്രദീപിന് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 25ന് വൈകിട്ട് മൂന്നിന് തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന പരിപാടിയിൽ നൽകും. പരിപാടിയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ട്രസ്റ്റി ഡോ.നളിനി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഒ.പി.ബാലൻ മേനോൻ തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ടി.വി.ചന്ദ്രമോഹൻ, ശ്രീധരൻ തേറമ്പിൽ, കൂറ്റനാട് രവി ശങ്കർ, ബാലൻ മേനോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |