SignIn
Kerala Kaumudi Online
Thursday, 25 April 2024 10.58 AM IST

സംസ്ഥാനതല കർഷക മേള

coco

തൃശൂർ : കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ എന്നിവയുടെ സഹകരണത്തോടെ നാളികേര വികസന ബോർഡ് സംസ്ഥാനതല കർഷക മേള സംഘടിപ്പിച്ചു. കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.ടി, ഐ.ഒ.ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലയിലെ വികസിത സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിൽ കർഷകർ സ്വയം അപ്‌ഡേറ്റ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ബി.ഹനുമന്ത ഗൗഡ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജേക്കബ് ജോൺ, പ്രമോദ് പി.കുര്യൻ, ഡോ.അന്നേന എന്നിവർ സംസാരിച്ചു. എല്ലാ നാളികേര ജില്ലകളിൽ നിന്നായി 800 ഓളം കർഷകർ പരിപാടിയിൽ പങ്കെടുത്തു. സാങ്കേതിക സെഷനും ഫാർമേഴ്‌സ് സയന്റിസ്റ്റിന്റെ ആശയവിനിമയവും യോഗത്തിന് ശേഷം നടന്നു. നൂതന മൂല്യവർദ്ധിത നാളികേര ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദർശനവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KARSHAKA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.