തൃശൂർ: കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസ്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ഈഴവ, ഓപ്പൺ വിഭാഗം താത്കാലിക ഒഴിവുണ്ട്. യോഗ്യത എം.സി.ഇ റേഡിയോ ഡയഗ്‌നോസിസ്/സി. എം.ആർ.ഡി/ഡിപ്ലോമ ഇൻ റേഡിയോളജിയും സി.ഇ.സി.റ്റി മാമ്മോഗ്രാം ആൻഡ് സോണോ മാമ്മോഗ്രാമിൽ പ്രവൃത്തിപരിചയവും. ശമ്പളം 70,000. പ്രായം 18നും 41നും മദ്ധ്യേ. പ്രായം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 6ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റൽ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |