തൃശൂർ: സർക്കാർ സഹായം നൽകുന്ന കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥി കൺസഷന് ഏർപ്പെടുത്തിയ മാനദണ്ഡം സ്വകാര്യബസുകൾക്കും ബാധകമാക്കണമെന്നും ഇല്ലെങ്കിൽ ഏപ്രിൽ ഒന്നിന് ശേഷം ബസ് സർവീസ് നടത്താനാകില്ലെന്നും ആൾ കേരള ബസ് ഓപറേറ്റഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആവശ്യപ്പെട്ടു. 4,500ൽ 1,500 ബസുകൾ മാത്രം ഓർഡിനറിയായി ഓടിക്കുന്ന കെ.എസ്.ആർ.ടി.സി വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചതിൽ 2016 - 2020 കാലഘട്ടത്തിൽ 766 കോടിയുടെ ബാദ്ധ്യതയുണ്ടായെന്ന് പറയുന്നു. അപ്പോൾ12,600 സ്വകാര്യ ബസുകളുടെ നഷ്ടം ഏതാണ്ട് 8,000 കോടി വരുമെന്നും ഗോപിനാഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |