ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഈ മാസം 18 ന് നടക്കും. നറുക്കെടുപ്പിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകരുമായി 18 ന് രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ചയിൽ അർഹത നേടുന്നവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് നമസ്‌ക്കാരമണ്ഡപത്തിൽ വെച്ച് തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുക്കും. നിലവിലെ മേൽശാന്തി കക്കാട് കിരൺ ആനന്ദ് നമ്പൂതിരിയാണ് നറുക്കെടുക്കുക. ദേവസ്വത്തിൽ ലഭിച്ച 40 അപേക്ഷകളിൽ 39 പേരെയാണ് 18 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |