തൃശൂർ : ഇടതുപക്ഷ സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന 'കക്കുകളി' നാടകം നിരോധിക്കണമെന്ന് ലൂർദ്ദ് കത്തീഡ്രൽ ഹാളിൽ ചേർന്ന പ്രതിഷേധ പൊതുയോഗം ആവശ്യപ്പെട്ടു. കെ.സി.ബി.സി ലെയ്റ്റി കമ്മിഷൻ സെക്രട്ടറി ഡോ.കെ.എം.ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. നാടകത്തിന്റെ ദൃശ്യാവിഷ്കാരം എൻ.ജി.ഒ യൂണിയന്റെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യണം. കന്യാസ്ത്രീ മഠങ്ങൾ സ്ത്രീ പീഡനത്തിന്റെയും, ചൂഷണത്തിന്റെയും കേന്ദ്രങ്ങളാണെന്ന് പൊതുജന മദ്ധ്യത്തിൽ പ്രചരിപ്പിക്കുന്ന നാടകം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡോ.കെ.എം.ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. കത്തീഡ്രൽ വികാരി ഫാ.ഡേവിസ് പുലിക്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. 13ന് കളക്ടറേറ്റ് മാർച്ച് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |