തൃശൂർ: ദുരന്തനിവാരണ പ്രതിരോധത്തിന്റെ ഭാഗമായി ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യത അറിയുന്നതിന് നിരീക്ഷണം ശക്തമാക്കാൻ ജില്ലാ കളക്ടർ വി.ആർ.കൃഷ്തേജ ദുരന്ത നിവാരണ വിഭാഗത്തിന് നിർദ്ദേശം നൽകി. ഇതിനായി വിവിധ പഞ്ചായത്തുകളിൽ പ്രത്യേക സംഘം രൂപീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അസി. എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി, അസി. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ ഉൾപ്പെടുന്ന സംഘം ആഴ്ച തോറും ഈ പ്രദേശങ്ങൾ സന്ദർശിച്ച് അപകടസാദ്ധ്യത പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനും ജിയോളജി വകുപ്പിനും റിപ്പോർട്ട് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |