കുന്നംകുളം: ചൂണ്ടലിൽ വർക് ഷോപ്പിൽ തീപിടിത്തം. ചൂണ്ടലിലെ യൂണിവേഴ്‌സൽ വർക്‌ഷോപ്പിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടിത്തം. വെൽഡിംഗിനിടെ സമീപത്തെ ഗ്യാസ് കുറ്റിയിലേക്ക് തീ പടരുകയായിരുന്നുവെന്ന് പറയുന്നു.
തീ ആളിപ്പടർന്നതോടെ ജീവനക്കാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരമറിയിച്ചു. കുന്നംകുളം അഗ്‌നി രക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അജീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ലൈജു, രഞ്ജിത്ത്, ശ്യാം, ജിഷ്ണു, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സംഘം സ്ഥലത്തെത്തി നിമിഷങ്ങൾക്കകം തീയണച്ചു. അഗ്‌നിരക്ഷാ സേനയുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |