ചെറുതുരുത്തി: മനോഹരമായി തോന്നുന്ന ഭാരതപ്പുഴയിൽ മണൽത്തട്ടുകൾ ഒരുക്കുന്ന ചതിക്കുഴികളാണ് ഭാരതപ്പുഴയിൽ ഇറങ്ങുന്നവരുടെ ജീവനൊടുക്കുന്നതിൽ പ്രധാന വില്ലൻ. വേനൽ കാലങ്ങളിൽ ഭാരതപ്പുഴയിലെ വെള്ളം വറ്റുകയും വെള്ളം കെട്ടിനിർത്തി ഉപയോഗിക്കുന്ന ചെറിയ തടയണകൾ പിന്നീട് വെള്ളം വരുന്ന സമയങ്ങളിൽ തടയണയിലെ കല്ലുകൾ പൊളിഞ്ഞ് ഭാരതപ്പുഴയിൽ വീഴുകയും മണൽച്ചുഴികൾ രൂപപ്പെടുകയും വലിയ ഗർത്തങ്ങൾ ഉണ്ടാവുകയുമാണ്. നാലുപേരുടെ മരണത്തിന് ഇടയാക്കിയത് മീറ്ററുകളുടെ വ്യത്യാസത്തിൽ രൂപപ്പെട്ട ചതിക്കുഴികളാണ്. ഭാരതപ്പുഴയിൽ രൂപപ്പെടുന്ന ഇത്തരം ചുഴികൾക്ക് 15 അടിയോളം താഴ്ചയുണ്ട്. പുഴയിൽ നിറഞ്ഞുനിൽക്കുന്ന പുല്ലുകളും ഇതുപോലെയുള്ള ചതിക്കുഴികൾ ഒരുക്കുന്നതിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം എട്ടോളം പേർ ഇതുപോലെ പലപ്പോഴായി ഭാരതപ്പുഴയിലെ ചുഴികളിൽപ്പെട്ട് മരണപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. കുട്ടികൾ എന്ന വലിയ വരുന്ന ഭേദമില്ലാതെ എല്ലാവരും അപകടങ്ങളിൽപ്പെടുന്നുണ്ട്. മരിച്ച കബീർ ഷാഹിന ദമ്പതികൾക്ക് മരിച്ച സാറ എന്ന പെൺകുട്ടി കൂടാതെ ഒന്നും മൂന്ന് വയസുള്ള രണ്ടു കുട്ടികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |