തിരുവില്വാമല: കുത്താംമ്പുള്ളി ഗവ. യു.പി സ്‌കൂളിന്റെ 92-ാം വാർഷികവും പൊതു വിദ്യാഭ്യാസ പ്ലാനിംഗ് ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അധ്യാപക രക്ഷകർതൃ ദിനവും ആഘോഷിച്ചു. കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മജ അധ്യക്ഷയായി. തൃശൂർ മുൻ ജില്ലാ കളക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. രാജു നാരായണസ്വാമി മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പി.കെ.സതീഷ് മുഖ്യപ്രഭാഷണം നടത്തി. എൻഡോവ്മെന്റുകളുടെ വിതരണം വടക്കാഞ്ചേരി എ.ഇ.ഒ ഷീജ കുനിയൻ നിർവഹിച്ചു. മെമ്പർമാരായ ആശാദേവി, സിന്ധു സുരേഷ്, തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഉദയൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജോസി സക്കറിയ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |