തൃശൂർ: ജില്ലയിൽ കൂടുതൽ കയർ ഭൂവസ്ത്രം വിതാനിച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം പടിയൂർ പഞ്ചായത്തും രണ്ടാം സ്ഥാനം അടാട്ട് പഞ്ചായത്തും നേടി. പ്രോത്സാഹന സമ്മാനം കൊടകര, വേലൂക്കര, പറപ്പൂക്കര എന്നീ പഞ്ചായത്തുകൾക്കാണ്. മികച്ച പഞ്ചായത്തുകൾക്ക് മന്ത്രി കെ.രാജൻ ഉപഹാരം നൽകി. മികച്ച പ്രകടനം കാഴ്ചവച്ച ഇൻസ്‌പെക്ടർമാരായ നാട്ടികയിലെ കെ.എസ്.പ്രിയ, ഇ.കെ.ഷൈനി, കെ.കെ.ജോജൻ, പി.വി.അയിഷ എന്നിവരും ഉപഹാരം ഏറ്റുവാങ്ങി. കയർ വികസന വകുപ്പും തൃശൂർ കയർ പ്രോജക്ട് ഓഫീസും സംയുക്തമായി ടൗൺഹാളിൽ നടത്തിയ കയർ ഭൂവസ്ത്രവിതാന ജില്ലാതല ഏകദിന സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |