പൂങ്കുന്നം: സെന്റ് ജോസഫ് ചർച്ചിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ട് തിരുനാളിന്റെ ഭാഗമായുള്ള കൊടിയേറ്റം അതിരൂപത പ്രൊക്യൂറേറ്റർ ഫാ . ഫ്രാൻസിസ് പള്ളിക്കുന്നത്ത് നിർവഹിച്ചു. പൂങ്കുന്നം പള്ളി വികാരി ഫാ.ആന്റണി കുരുതുകുളങ്ങര, കൈക്കാരന്മാരായ സജോ ഇമ്മട്ടി, സോണി തട്ടിൽ, ഷൈജു മാളക്കാരൻ, ഡോ.സജോ ജോസ് ചിറ്റിലപ്പിള്ളി എന്നിവർ ഊട്ട് തിരുനാൾ കൊടിയേറ്റത്തിന് നേതൃത്വം നൽകി. ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന , നേർച്ച കഞ്ഞി എന്നിവയും ഊട്ട് തിരുനാളിന്റെ ഭാഗമായി നടക്കും. മെയ് 14ന് നടക്കുന്ന ഊട്ട് തിരുനാളിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |