തൃശൂർ: അമല മെഡിക്കൽ കോളേജ് ദന്തരോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വദനാരോഗ്യ ദിനാചരണം അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ഫാ. ജയ്‌സൺ മുണ്ടൻമാണി, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ദന്തരോഗവിഭാഗം മേധാവി ഡോ. സിജി ജെ. ചിറമ്മേൽ, കൺസൾട്ടന്റ് ഡോ. എ.എൻ.സി. ജോൺ, ജൂനിയർ റസിഡന്റ് ഡോ. സി. രാജി എന്നിവർ പ്രസംഗിച്ചു. വദനാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായ് ഓറൽ സ്‌ക്രീനിംഗ് ക്യാമ്പും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |