തൃശൂർ: തിരുവനന്തപുരം ഗവ. ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ പൊതുവിഭാഗം കുട്ടികളോടൊപ്പം മത്സരിച്ച് മിന്നും പ്രകടനം കാഴ്ചവച്ച് ഭിന്നശേഷി വിദ്യാർത്ഥി ആൻ മൂക്കൻ. സംസ്ഥാന സർക്കാരിന്റെ മികച്ച ഭിന്നശേഷി സർഗാത്മക ബാലികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ അയ്യന്തോൾ നിർമ്മല കോൺവെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൻ മൂക്കൻ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. 2024 ൽ നടന്ന സംസ്ഥാന യോഗാ ഒളിമ്പ്യാഡിലും ആൻ പങ്കെടുത്തിരുന്നു. ജില്ലാ സ്‌പോർട്‌സ് യോഗ ചാമ്പ്യൻഷിപ്പ്, ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ്, സബ്ജില്ലാ, ജില്ലാതല യോഗാ മത്സരം തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്. ഡോ.പി.ടി അജീഷ് എസ്.സി.ഇ.ആർ.ടി യുടെ സ്‌നേഹോപഹാരം ആൻ മൂക്കന് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |