തൃശൂർ: കാലവർഷം നേരത്തെ എത്തിയെങ്കിലും കണക്ക് പ്രകാരം വേനൽ മഴയായി ഉൾപ്പെടുത്തുമ്പോൾ ഇത്തവണ റെക്കാഡ് മഴ. ജൂൺ 1 ഒന്ന് മുതൽ സെപ്തംബർ 30 വരെയാണ് കാലാവസ്ഥ വകുപ്പ് മൺസൂണായി കണക്കാക്കുന്നത്. അതിന് ശേഷം തുലാവർഷക്കണക്കിലുമാണ് ഉൾപ്പെടുക. സമീപക്കാലത്തെ കണക്ക് അനുസരിച്ച് ഇത്തവണ വേനൽ മഴയിൽ 127 ശതമാനത്തിന്റെ വർദ്ധനവാണ്്. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയുള്ള കണക്ക് പ്രകാരം 127 ശതമാനം അധികമഴയാണ് ലഭിച്ചത്. വേനൽ മഴ ലഭിക്കേണ്ട അവസാന ഘട്ടത്തിലായിരുന്നു ശക്തമായ മഴ. ജില്ലയിൽ 335 മില്ലി മീറ്റർ വേനൽമഴയാണ് ലഭിക്കേണ്ടതെങ്കിൽ ഇത്തവണ കിട്ടിയത് 759.1 മില്ലി മീറ്റർ മഴ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ആറു ജില്ലകളിൽ ഒന്നാണ് തൃശൂർ. കണ്ണൂർ, കാസർകോട്,കോഴിക്കോട്, പാലക്കാട്, വായനാട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ച മറ്റ് ജില്ലകൾ. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ മാത്രം ജില്ലയിൽ അറുന്നൂറ് ശതമാനത്തിലേറെ മഴയാണ് കൂടുതലായി ലഭിച്ചത്. സംസ്ഥാനത്ത് 116 ശതമാനം മഴ ഇത്തവണ കൂടുതലായി ലഭിച്ചു.
വേനൽ മഴ ലഭിച്ചതും കൂടുതലും
ആലപ്പുഴ - 665.7 മില്ലി മീറ്റർ - 49 %
കണ്ണൂർ - 1071.2 - 315 %
ഏറണാകുളം - 689.3 - 64 %
ഇടുക്കി - 772.6 - 76 %
കാസർക്കോട് - 770.4- 193
കൊല്ലം - 702 - 62 %
കോട്ടയം967.2- 115 %
കോഴിക്കോട് - 978.3 - 185 %
മലപ്പുറം - 702.8 - 132%
പാലക്കാട് - 678.3 - 178 %
പത്തനംത്തിട്ട - 873.2 - 66%
തിരുവന്തനന്തപുരം - 648.7- 127%
തൃശൂർ - 759.1 - 127%
വയനാട് - 614.8 - 136 %
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |