തൃശൂർ: ആശമാരുടെ ആവശ്യങ്ങൾ ഇനിയും സർക്കാർ അനുവദിക്കാത്തത് കേരളത്തിലെ ഇടതുപക്ഷം മനസ് നഷ്ടപ്പെട്ടവരുടെ കൂട്ടമായി മാറിയതിനാലാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. ജനങ്ങളുടെ ആവശ്യങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കേരളീയ സമൂഹം മുദ്ര കുത്തും. കോൺഗ്രസ് അരിമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അരിമ്പൂർ പഞ്ചായത്തിലെ ആശ വർക്കർമാർക്കുളള പൗര സമൂഹത്തിന്റെ ഓണറേറിയം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജെൻസൻ ജെയിംസ് അദ്ധ്യക്ഷനായി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.സുരേഷ്‌കുമാർ, യൂത്ത്‌കോൺഗ്രസ് സംസ്ഥാനസെക്രട്ടറി മിഥുൻമോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ സുധ സാദാനന്ദൻ, സി.വൃന്ദ, വി.കെ.ശശികുമാർ,സി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |