വലപ്പാട്: ബീച്ച് ജി.ഡി.എം എൽ.പി സ്‌കൂളിലെ പുതുതായി നിർമ്മിച്ച കുട്ടികളുടെ പാർക്ക് സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പുതിയ അദ്ധ്യയന വർഷത്തിൽ സ്‌കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കാനാണ് രണ്ടരലക്ഷം രൂപ ചെലവിൽ സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ പാർക്ക് തയ്യാറാക്കിയത്. പാർക്ക് ഒരുക്കിയ ആർട്ടിസ്റ്റ് വിജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന കെ.ജി. അദ്ധ്യാപികമാരായ പാർവതി ദിലീപ്, സി.ഡി.ദിവ്യ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്‌കൂൾ വികസന സമിതി വർക്കിംഗ് ചെയർമാൻ ആർ.ആർ.സുബ്രഹ്മണ്യൻ,സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ.ബിജോയ്, പഞ്ചായത്തംഗം രശ്മി ഷിജോ,വിജിത ഹരിലാൽ, സരിത രാജു, സബിത കലേഷ്, ഷാനി അസീസ്, സി.ബി.സിജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |