തൃശൂർ: കാർഷിക സർവകലാശാലയുടെ മോഡൽ ഓർഗാനിക് ഫാമിലെ 50 വർഷത്തോളം പഴക്കമുള്ള 193 തരം നാടൻ പ്ലാവുകൾ വെട്ടിക്കളഞ്ഞ് വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ചക്കക്കൂട്ടം ഗ്രൂപ്പിന്റെ പ്രതിഷേധം പരിസ്ഥിതി ദിനത്തിൽ നടക്കും. നാളെ രാവിലെ 11ന് മണ്ണുത്തി മാർക്കറ്റ് സെന്ററിൽ നടക്കുന്ന പ്രതിഷേധത്തിന് ശേഷം ഓർഗാനിക് ഫാലിലെത്തി മരങ്ങൾക്ക് രാഖി കെട്ടി സംരക്ഷണ വലയം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം തിരുത്തണമെന്നും ഫാം നിലനിറുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ചക്കക്കൂട്ടം ഗ്രൂപ്പ് ഭാരവാഹികളായ അനിൽ ജോസ്, സി.ഡി. സുനീഷ്, ഡോ. കെ.വൈ. ഷാജു, അഞ്ജന ശ്രീധർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |