വടക്കാഞ്ചേരി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വടക്കാഞ്ചേരി ശിവ-വിഷ്ണു ക്ഷേത്ര ഉപദേശക സമിതിയിലേക്ക് 14 അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നറുക്കെടുപ്പ്. 60 ഓളം പേർ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികളായി പി.കെ.രാജേഷ് (പ്രസിഡന്റ്), എം.എ.വേലായുധൻ (വൈസ് പ്രസിഡന്റ്), പി.എസ്.സുധീഷ് കുമാർ (സെക്രട്ടറി), എൻ.പി.രുഗ്മിണി (ജോയിന്റ് സെക്രട്ടറി), കെ.മനോജ് (ഓഡിറ്റർ), ദേവസ്വം ഓഫീസർ കെ.മഞ്ജുഷ് (ട്രഷറർ), പി.എൻ.ഗോകുലൻ, പി.ആർ.രാജേഷ്, എ.എസ്.രാംകുമാർ, പി.എ.ജനാർദ്ദനൻ, വി.മോഹനൻ, പി.എം.ജലജ, സി.പി. ജയന്തി, സി.സുന്ദരേശൻ, ഹേമലത നന്ദകുമാർ (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അതേസമയം സമിതിക്ക് അംഗീകാരം ലഭിക്കുന്നതിനു മുമ്പ് രാജിവയ്ക്കുകയാണെന്ന് പി.എൻ.ഗോകുലൻ, പി.എ.ജനാർദ്ദനൻ, സി.സുന്ദരേശൻ, എ.എസ്.രാംകുമാർ, എൻ.മോഹനൻ, ഹേമലത നന്ദകുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |