തൃശൂർ: പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമ്മകളുടെ നേർചിത്രമായ 'കുവി' എന്ന നായക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സിനിമ 'നജസി'ന്റെ പ്രത്യേക പ്രദർശനം തൃശൂർ ഇനോക്‌സ് തിയേറ്ററിൽ നടന്നു. തൃശൂർ എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളും സിനിമയുടെ നിർമ്മാതാവും പ്രധാന നടനുമായ ഡോ. മനോജ് ഗോവിന്ദനെയും സഹ നിർമ്മാതാവായ മുരളി നീലാംബരിയെയും തൃശൂർ എൻജിനിയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ അനുമോദിച്ചു. സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവിനെ കവി സി. രാവുണ്ണിയും സ്‌കൂൾ ഒഫ് ഡ്രാമ വകുപ്പ് മേധാവി ഡോ. ഷിബു എസ് കൊട്ടാരവും ചേർന്നും, നടൻ ഡോ. മനോജ് ഗോവിന്ദനെ നടൻ ടി.ജി. രവിയും ആദരിച്ചു. ഡോ. ജെസ്മി, ഡോ. അരവിന്ദൻ വല്ലച്ചിറ, ലിസ്സി, ആർ.കെ. രവി, സതീഷ്, നടി ലാലി സലിം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |