പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി എം.യു.എ.എൽ.പി സ്‌കൂളിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ന്റെ മോനാ എന്ന ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായി. മാതാപിതാക്കളുടെ അശ്രദ്ധ പലപ്പോഴും കുട്ടികളെ ലഹരിയിലേക്കും മറ്റ് തിന്മകളിലേക്കും അവരറിയാതെ നയിക്കുന്നു എന്നതാണ് പ്രമേയം. സംവിധാനം റാഫി നീലങ്കാവിലും നിർമ്മാണം ആന്റോ പാലയൂർ ഫാമിലി ട്രസ്റ്റും ഛായാഗ്രഹണവും എഡിറ്റിംഗും ജസ്റ്റിൻ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്. സിനി ആർട്ടിസ്റ്റ് മാത്യൂസ് പാവറട്ടി, ക്രിസ്റ്റീന ജോസ്, എൻസോ ക്രിസ് ഫ്രാങ്ക്‌ളിൻ എന്നിവരാണ് മുഖ്യകഥാപത്രങ്ങൾ. വിദ്യാലയങ്ങളിലും പൊതുവേദികളിലും ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുമെന്ന് ദേവസൂര്യ കലാവേദി പ്രസിഡന്റ് റെജി വിളക്കാട്ടുപാടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |