മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന് മുന്നിലെ സീബ്രാലൈൻ പൂർണമായും മാഞ്ഞത് കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. രാവിലെ തിരക്കേറിയ സമയങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ ഏറെ സഹായകരമായിരുന്ന സീബ്രാലൈൻ മാഞ്ഞുപോയതോടെ കാൽനടയാത്രക്കാരുടെ സുരക്ഷ പൂർണമായും അവതാളത്തിലായി. മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിലെ റോഡിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സീബ്രാലൈനുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തരവും ദ്രുതഗതിയിലുള്ളതുമായ നടപടികൾ ഉണ്ടാകണമെന്ന് പ്രദേശവാസികളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് സീബ്രാലൈനുകൾ പുനർനിർമ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |