മാള : മഴക്കാലത്ത് വ്യാപിക്കുന്ന ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ്, കോളറ എന്നിവയ്ക്കെതിരെ ഹോമിയോപ്പതി മരുന്നുകൾ പ്രതിരോധത്തിനും ചികിത്സയ്ക്കും ഫലപ്രദമാണെന്ന് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള (ഐ.എച്ച്.കെ) അറിയിച്ചു. ഡെങ്കിപ്പനി മൂലമുള്ള ഗുരുതര സാഹചര്യങ്ങൾ ഒഴിവാക്കാൻ ഹോമിയോ ഔഷധങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും അംഗീകൃത ഹോമിയോ ഡോക്ടർമാരെ സമീപിക്കണമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൊവിഡ് കാലത്തെ അനുഭവം ഹോമിയോപ്പതിയുടെ പ്രതിരോധശേഷി തെളിയിച്ചതാണ്. കൊതുക് നിർമ്മാർജ്ജനം, തിളപ്പിച്ച വെള്ളം കുടിക്കൽ, കൈകളുടെ ശുചിത്വം പാലിക്കൽ തുടങ്ങിയ മുൻകരുതലുകളും ആവശ്യമാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ്, ജനറൽ സെക്രട്ടറി ഡോ. എം. മുഹമ്മദ അസ്ലം, ട്രഷറർ ഡോ. ഹരി വിശ്വജിത്ത്, പി.ആർ.ഒ ഡോ. തഹ്സിൻ സിറാജ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |