തൃശൂർ: വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി വെറ്ററിനറി കോളേജിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി സമുച്ചയം 16ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മണ്ണുത്തിയിലെ വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്‌നോളജി ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. മന്ത്രി അഡ്വ. കെ. രാജൻ മുഖ്യാതിഥിയാകും. സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റൽ, ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതി വിഹിതമായ 32 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. വാർത്താസമ്മേളനത്തിൽ പ്രൊഫ.ഡോ.ടി.എസ്.രാജീവ്, ഡോ.അല്ലി,ഡോ.എസ്.എൻ.രാജ്കുമാർ,ഡോ.സുരാജ്, ഡോ.ദീപ ജോളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |