ചാലക്കുടി: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മോതിരക്കണ്ണി മണ്ണുംപുറം മഹാദേവ ക്ഷേത്രത്തിൽ പി. മാധവ് ജിയുടെ ജന്മദിനം ആഘോഷിച്ചു. സത്യസായി സേവാ ജില്ലാ കോർഡിനേറ്റർ പി.ജി. സതീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുഷ്പാർച്ചന, പഠനോപകരണ വിതരണം എന്നിവ നടന്നു. ഡോ.ജോയ് കട്ടക്കയത്തേയും മികച്ച വിദ്യാർത്ഥികളെ ആദരിക്കലും സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി മുരളീധരൻ നടുമുറി, കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഗോപിനാഥ് ,താലൂക്ക് പ്രസിഡന്റ് പി.പി. സദാനന്ദൻ, ദേവസ്വം സെക്രട്ടറി ടി.എസ്. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |