തൃശൂർ: തൊഴിലാളികളെ മറന്നും തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയും കോർപ്പറേറ്റുകളെ പാർട്ണർമാരാക്കി ഭരണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭത്തിന് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്ന് രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിനിമം കൂലി ഉറപ്പുവരുത്താതെ, തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന നടപടികൾക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. ആർ.ചന്ദ്രശേഖരൻ,എം.പി വിൻസന്റ്,ഷാജി കോടങ്കണ്ടത്ത്, മേരി ജോളി, ആന്റണി കുറ്റൂക്കാരൻ, ടി.എൻ കൃഷ്ണൻ, വി.എ ഷംസുദ്ദീൻ, എ. ടി ജോസ്, കെ. എൻ നാരായണൻ, ജോൺസൺ ആവോക്കാരൻ, എം. ആർ രവീന്ദ്രൻ, സുരേഷ് മമ്പറത്ത്, കെ. കെ പ്രകാശൻ, സോമൻ മുത്രത്തിക്കര തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |