തൃശൂർ: രാജ്യാന്തര കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ ചിയ്യാരത്ത് ജഗന്നാഥ രഥോത്സവം സംഘടിപ്പിക്കും. 27ന് രാവിലെ ഒമ്പതിന് ജഗന്നാഥ ബലദേവ് സുഭദ്ര സുദർശൻ സഹിതം മുടപ്പിലാവ് അഗ്രശാലയിലേക്ക് എഴുന്നള്ളിപ്പ്, 9.30ന് സമൂഹ ഹരിനാമ കീർത്തനം, 11ന് ജഗന്നാഥ ലീല പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് സ്വാമി ഭക്തി വിനോദ് രഥയാത്ര ഉദ്ഘാടനം ചെയ്യും. മുടപ്പിലാവ് ക്ഷേത്രത്തിൽ നിന്ന് ഉച്ചയ്ക്ക് 1.30ന് വാകയിൽ റോഡ്, ചിയ്യാരം ആൽത്തറ, ഒല്ലൂക്കാവ് ക്ഷേത്രം വഴി ചിയ്യാരം കോൺവന്റ് റോഡിലൂടെ വടം കെട്ടി വലിക്കുന്ന രഥയാത്ര രാത്രി ഏഴിന് മുടപ്പിലാവ് ക്ഷേത്രത്തിൽ എത്തുമെന്ന് ഭാരവാഹികളായ പി.എസ്.രഘുനാഥ്, ചിന്മയ ചൈതന്യദാസ്, സുരേഷ് മോർ, ഉജ്‌നവൽ പറുയ്, സാഗർ സാന്ദ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |