തൃശൂർ: എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം. ഇടുക്കിയിലെ രക്തസക്ഷി ധീരജ് രാജേന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാക ജാഥ തൃശൂർ നഗരത്തിലെത്തി. തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുരനടയിലായിരുന്നു എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണം. സി.എം.എസ് സ്‌കൂൾ പരിസരത്ത് പതാക ജാഥയെ സ്വീകരിച്ചു. തുടർന്ന് ജാഥാ ക്യാപ്റ്റൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ. അനുശ്രീയെയും ജാഥാ മാനേജർ ജോയിന്റ് സെക്രട്ടറി പി.എം.ആർഷോയെയും വേദിയിലേക്ക് സ്വീകരിച്ചു.ജില്ലാ പ്രസിഡന്റ് എം.എം. മേഘ്‌ന അദ്ധ്യക്ഷയായി. സിപി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ, അനസ് ജോസഫ്, വി.പി.ശരത് പ്രസാദ്, അനൂപ് ഡേവിസ് കാട, ഹസൻ മുബാറക്ക്, അജയ് രാജ് എന്നിവർ സംസാരിച്ചു. 27 മുതൽ 30 വരെ കോഴിക്കോട്ടാണ് സമ്മേളനം