തൃശൂർ: ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ 'ആദരവ് 2025' ഇന്ന് വൈകിട്ട് 4.30ന് മെർസിൻ ഓഡിറ്റോറിയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. സി.ബി. അജിത്ത് കുമാർ അദ്ധ്യക്ഷനാകും. തേറമ്പിൽ രാമകൃഷ്ണൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ, കെ.സി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. രാമചന്ദ്രന് സ്വീകരണവും കെ.ജെ. കുരിയാക്കോസ്, വി.എം. ഷൈൻ എന്നിവർക്ക് യാത്രഅയയപ്പും നൽകും. ജില്ലാ സെക്രട്ടറി ഇ.കെ. സുധീർ സ്വാഗതവും സി.എം. അനീഷ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |