തൃശൂർ: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സി ഡിറ്റിൽ ജീവനക്കാരായ 228 പേരെ അകാരണമായി പിരിച്ചുവിട്ട ഡയറക്ടറുടെ നടപടി തികച്ചും തൊഴിലാളിവിരുദ്ധവും തൊഴിൽ നിയമലംഘനവുമാണന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. എ.ഐ.ടി.യു.സി സമരസന്ദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ഡിറ്റ് ജീവനക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടിട്ട് 77 ദിവസം പിന്നിട്ടിരിക്കുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണിത്. ഈ വിഷയത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും പിരിച്ചുവിട്ട തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷനായി. പി.കെ. കൃഷ്ണൻ, ജയിംസ് റാഫേൽ, എം. രാധാകൃഷ്ണൻ, കെ.കെ. ശിവൻ, പി.ഡി. റെജി, വി.ആർ. മനോജ്, എ.എസ്. സുരേഷ് ബാബു, സ്മിത വിജയൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |