ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടകാലമായിട്ടും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റിലുമുള്ള പ്രധാന റോഡുകൾ തകർന്നു കിടക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അദ്ധ്യക്ഷയായി. സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. കൃപേഷ്, സെക്രട്ടറി ശ്യാംജി, അജീഷ് പൈക്കാട്ട്, രമേഷ് അയ്യർ, അമ്പിളി ജയൻ, ടി.കെ. ഷാജു, സെബാസ്റ്റ്യൻ, ഏരിയ ഭാരവാഹികളായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ, ബാബുരാജ്, സൂരജ് നമ്പ്യാങ്കാവ്, സന്തോഷ് കാര്യാടൻ, ലാംബി റാഫേൽ, നഗരസഭാ കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |