തൃശൂർ: ജീവകാരുണ്യ പ്രവർത്തകൻ ഒ.പി. ബാലൻ മേനോന്റെ ശതാഭിഷേക ആഘോഷങ്ങൾ 19, 20 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 19ന് ഉച്ചയ്ക്കുശേഷം മൂന്നിന് വിവേകോദയം സ്‌കൂളിൽ ശിശുസംരക്ഷണ മേഖലയിലെ ഇന്നത്തെ പ്രശ്‌നങ്ങൾ, പരിഹാരം, മാർഗനിർദേശങ്ങൾ വിഷയത്തിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറിന് ജില്ലാ ശിശുസംരക്ഷണ സമിതി മുൻ ചെയർമാൻ പി.ഒ. ജോർജ് നേതൃത്വം ൻൽകും. 20ന് രാവിലെ 10.30ന് നീരാഞ്ജലി ഓഡിറ്റോറിയത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് 4.30ന് സമാപന സമ്മേളനവും സമാദരണീയവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ശ്രീധരൻ തേറമ്പിൽ, കെ. രാധാകൃഷ്ണൻ, കെ. നന്ദകുമാർ, സി.കെ. കുട്ടിശങ്കരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |