എലിപ്പനി, ഡെങ്കി ബാധിച്ച് മരിച്ചത് മൂന്നു പേർ
തൃശൂർ: കാലാവസ്ഥ വ്യതിയാനവും കാലവർഷം ശക്തപ്രാപിച്ചതോടെയും ജില്ലയിൽ പകർച്ചപ്പനി പടരുന്നു. ഡെങ്കി, എലിപ്പനി, എച്ച്.വൺ,എൻ വൺ രോഗ ബാധിതരുടെ എണ്ണവും ഏറെയാണ്. ഒരോ ദിവസവും ബാധിച്ച് ചികിത്സ തേടുന്നവർ ആയിരം കടന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം പേരാണ് പനി ബാധിച്ച് ചികിത്സക്കെതിയത്. ഇതിൽ മൂന്നു ദിവസമൊഴികെ എല്ലാ ദിവസവും ആയിരം കടന്നു പനി ബാധിതരുടെ എണ്ണം. സർക്കാർ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വൻ തിരക്കാണ്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ റിപ്പോർട്ട് ചെയ്തതും മലപ്പുറത്ത് നിന്ന് ഒരു കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതും ആശങ്ക പരത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതോടെ ആശ്വാസത്തിലാണ് ജില്ലക്കാർ.
ഡെങ്കിയിൽ ഒരു മരണം
പത്ത് ദിവസത്തിനുള്ളിൽ 46 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഒരാൾ മരിച്ചിരുന്നു. ഈ മാസം നൂറിലേറെ പേർക്കാണ് ഡെങ്കി ബാധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയിൽ ഡെങ്കി ബാധിതരുടെ എണ്ണം ഏറെയാണ്. എച്ച്.വൺ എൻ വൺ ബാധിതരുടെ എണ്ണവും കൂടുതലാണ്. പത്ത് ദിവസത്തിനുള്ളിൽ 86 പേർക്കാണ് രോഗ ബാധ കണ്ടെത്തിയത്.
എലിപ്പനിയിൽ രണ്ട് മരണം
എലിപ്പനി ബാധിച്ച് ജില്ലയിൽ ഈ മാസം മരണമടഞ്ഞത് രണ്ട് പേരാണ്. 11 പേർക്കാണ് പത്ത് ദിവസത്തിനുള്ളിൽ രോഗം പിടിപ്പെട്ടത്. എലിപ്പനി സംശയമുള്ളവരുടെ എണ്ണവും ഏറെയാണ്. എലിപ്പനിക്കെതിരെ വാർഡ് തലങ്ങളിൽ നിരന്തരമായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്.
പനി ബാധിതരുടെ എണ്ണം :
ജൂലായ് 13- 836,
ജൂലായ് 14-1256,
ജൂലായ് 15-1259,
ജൂലായ് 16- 1279,
ജൂലായ് 17- 977,
ജൂലായ് 18-1106,
ജൂലായ് 19-1214,
ജൂലായ് 20-575,
ജൂലായ് 21-1105,
ജൂലായ് 22-1362
ആകെം : 10969
ഡെങ്കി -46
എലിപ്പനി -11
എച്ച്.വൺ,എൻ.വൺ -86
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |