തൃപ്രയാർ: നാലമ്പല ദർശനത്തിന്റെ ഭാഗമായി ഇന്നലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. തീർത്ഥാടനം തുടങ്ങിയശേഷം ആദ്യമായാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. കനത്ത മഴയെയും അവഗണിച്ച് പുലർച്ചെ രണ്ടോടെ പടിഞ്ഞാറെ നടയിൽ ഭക്തരുടെ നീണ്ടനിരയുണ്ടായി. മൂന്നിന് മുൻപേ ഭക്തരെ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിപ്പിച്ചു. മൂന്നരയോടെ ദർശനം ആരംഭിച്ചു. രാവിലെ 7 മണിയോടെ ഭക്തരുടെ നിര പോളി ജംഗ്ഷൻ വരെ നീണ്ടു. ക്യൂ നിന്ന് ക്ഷീണിച്ചവർക്ക് ചുക്കുകാപ്പിയും ശുദ്ധജലവും നൽകി. കിഴക്കെ ടിപ്പു സുൽത്താൻ റോഡും ടെമ്പിൾ റോഡും ദേശീയപാതയും വാഹനങ്ങൾ നിറഞ്ഞതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗതതടസം നേരിട്ടു. ആരോഗ്യവകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളായ ആക്ട്‌സ്, സുരക്ഷ, വലപ്പാട് പൊലീസ് എന്നിവരുടെ സേവനം ഭക്തർക്ക് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |