തൃശൂർ: എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് വാടാനപ്പിള്ളിയിൽ തുടക്കമാകും. ജില്ലയിലെ ഒമ്പത് ഡിവിഷനുകളിൽ നിന്നായി 1500 വിദ്യാർഥികൾ പങ്കെടുക്കുമെന്ന് എസ്.എസ്.എഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാവിലെ പത്തിന് കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. അബ്ദുൾസലാം മുസ്ലിയാർ ദേവർശോല മുഖ്യ പ്രഭാഷണം നടത്തും. നാളെ രാത്രി ഏഴിന് മാധ്യമപ്രവർത്തകൻ കെ.ജെ.ജേക്കബ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. കെ.ആർ.സുഫിയാൻ അദ്ധ്യക്ഷത വഹിക്കും. മൂന്നിന് സാഹിത്യോത്സവ് സമാപിക്കും. മുരളി പെരുനെല്ലി എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ മുഹമ്മദ് അനസ്, മുഹ്‌സിൽ റബ്ബാനി, പി.എച്ച്.അനസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |