തൃശൂർ: കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കി ഒരു വർഷം കഴിഞ്ഞിട്ടും കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് പെൻഷനേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃശൂർ വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രകടനവും ധർണയും നടത്തി. റിട്ട. എൻജിനീയേഴ്‌സ് അസോ. ജനറൽ സെക്രട്ടറി പി.വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഭവാനി അദ്ധ്യക്ഷത വഹിച്ചു. എസ്.രതീഷ്, സി.വി.ബെന്നി, യു.എം.കുഞ്ഞുമോൻ, സി.കെ.സുധാകരൻ, പി.സി.ഡേവിസ്, സി.കെ.സജി, പി.പി.അജിത്കുമാർ, കെ.എൽ.പോളി, എ.പി.രാജം എന്നിവർ പ്രസംഗിച്ചു. പെൻഷനേഴ്‌സ് കൂട്ടായ്മ ജില്ലാ കൺവീനർ സി.വി.ഇട്ടൂപ്പ് സ്വാഗതവും പെൻഷനേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |