കൊടകര: മതത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ മനുഷ്യക്കടത്തും മതംമാറ്റവും തുടരാനാണ് ഭാവമെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി. ഹിന്ദു ഐക്യവേദി കൊടകര പഞ്ചായത്ത് സമിതി മേച്ചിറയിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. കന്യാസ്ത്രീകളുടെ ജയിൽ മോചനത്തിന് വേണ്ടി മുറവിളി കൂട്ടിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ശശി പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ ജെ.കെ.സജീവ്, കെ.വി.ദിനേശൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |