തൃശൂർ: നമ്മൾ നടന്നുകയറിയ വഴികളാണ് ഇന്നത്തെ എഴുത്തിന്റെ കരുത്തും കാതലുമാകുന്നതെന്ന് സാഹിത്യകാരൻ കെ.വി. രാമകൃഷ്ണൻ. മഹാരഥന്മാരായ എഴുത്തുകാരെ കേൾക്കാനും അറിയാനും കഴിയുന്നതാണ് യഥാർത്ഥ എഴുത്തിന്റെ അടിത്തറയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച സംവാദ പരിപാടിയായ എഴുത്ത്, നിലപാട്, അനുഭവം 'നമ്മൾ നടന്ന വഴികൾ ' സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ഫോറം പ്രസിഡന്റുമായ കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. എഴുത്തുകാരായ രാജൻ പെരുമ്പിള്ളി, അപർണ ബാലകൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, എം.ഡി. രത്‌നമ്മ, രാജലക്ഷ്മി മാനഴി എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |