തൃശൂർ: വയോധികരായ പെൻഷൻകാരെ അവകാശങ്ങൾക്ക് വേണ്ടി തെരുവിൽ ഇറക്കുന്ന പിണറായി സർക്കാരിന് സംസ്ഥാനത്ത് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് അഭിപ്രായപ്പെട്ടു. ശമ്പള പരിഷകരണം നടപ്പിലാക്കുക, ക്ഷാമാ ശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിച്ചു നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കളക്ടറേറ്റ്‌ന് മുന്നിൽ നടത്തുന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് കെ.ജി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.എ.ഫ്രാൻസിസ്, ട്രഷറർ ഗിരിന്ദ്ര ബാബു, സംസ്ഥാന സെക്രട്ടറി ടി.എം.കുഞ്ഞുമോയ്ദീൻ, കൊച്ചുത്രേസ്യ.ജെ.മുരിങ്ങതെരി,ജെസ്സി തരകൻ,പി.എസ്.സുന്ദരൻ, എം.സി.പോളച്ചൻ, എ.ജി.നാരായണൻ,വി.എൻ.ഷൈൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |