തൃശൂർ: സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് രാമായണ ഫെസ്റ്റിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ വാത്മീകി പുരസ്‌കാരത്തിന് സംഗീത സംവിധായകൻ എം.ജയചന്ദ്രനും രാമായണ പുരസ്‌കാരത്തിന് കവി രാജീവ് ആലുങ്കലും അർഹരായി. 25,000 രൂപയും ശ്രീരാമ ശിൽപ്പവുമാണ് അവാർഡെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായർ വൈകിട്ട് അഞ്ചിന് തിരുവമ്പാടി കൺവെൻഷൻ സെന്റർ നന്ദനംഹാളിൽ നടക്കുന്ന രാമായണ ഫെസ്റ്റ് സാംസ്‌കാരിക സഭയിൽ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അവാർഡ് നൽകും.ഇതിന് മുന്നോടിയായി പകൽ 12ന് ശബരി സൽക്കാര സദ്യ നടക്കും. രാത്രി 7.30ന് പി.ജയചന്ദ്രൻ നൈറ്റ് ഗാനമേള അരങ്ങേറും. ടി.സി.സേതുമാധവൻ, ശ്രീകുമാർ ആമ്പല്ലൂർ, രമ്യക് കിളിയാറ, സീന ജയചന്ദ്രൻ, സ്മിത നന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |