ചേർപ്പ്: രണ്ടുമാസം മുമ്പാണ് ജബൽപൂരിൽ ആക്രമണത്തിന് ഇരയായ തൃശൂരിലെ വൈദികൻ ഫാ. ജോജോ വൈദേക്കാരന്റെ പാലയ്ക്കലിലെ വസതിയിൽ സി.പി.എം നേതാക്കൾ ആശ്വാസവാക്കുകളുമായെത്തി. സഹോദരൻ ബാബു ജോസഫുമായി ആശയവിനിമയം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഫാ. ജോജോവിനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. ചേർപ്പ് ഏരിയാ സെക്രട്ടറി എ.എസ്.ദിനകരൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സെബി ജോസഫ് പെല്ലിശ്ശേരി, കെ.കെ.അനിൽ, കെ.ആർ.പ്രജിത്ത്, ഒ.എസ്.സുബീഷ്, വി.ജി.വനജകുമാരി, ടി.ആർ.മീര എന്നിവരും കൂടെ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |