തൃശൂർ: അയ്യന്തോളിൽ സർക്കാർ തൃശൂർ കഥകളി ക്ലബ്ബിന് അനുവദിച്ച സ്ഥലത്ത് നിർമ്മിക്കുന്ന കലാമണ്ഡലം ഹൈദരലി സ്മാരക സാംസ്‌കാരിക സമുച്ചയത്തിന് മന്ത്രി കെ.രാജൻ ശിലാസ്ഥാപനം നിർവഹിച്ചു. സ്മാരകം പൂർത്തീകരിക്കുന്നതിന് സാദ്ധ്യമായ എല്ലാ സഹായസഹകരങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി. ചടങ്ങിൽ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് ജി.മേനോൻ , രാജീവ് മേനോൻ നന്ദി പറഞ്ഞു. ഡോ : കലാമണ്ഡലം ഗോപി ആശാൻ, മേയർ എം.കെ. വർഗ്ഗീസ്,ഡെപ്യൂട്ടി കളക്ടർ എ.ഡി.എം മുരളി, കരിവള്ളൂർ മുരളി, പെരുവനം കുട്ടൻ മാരാർ, കൗൺസിലർ സുനിത വിനു , ഇ.ടി.നീലകണ്ഠൻ മൂസ്സ്, ഹൈദരലിയുടെ മകൻ ഹാരീഷ് അലി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |