കൈപ്പറമ്പ്: എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്‌കൂളിൽ വെച്ച് ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി ആൻഡ് പംബ്ലിക്ക് ലൈബ്രറി 17 മുതൽ 26 വരെ ദിവസേന വൈകീട്ട് 7ന് സംഘടിപ്പിക്കുന്ന കേരള സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം വടക്കഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപിള്ളി ഉദ്ഘാടനം നിർവഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി, സ്‌ക്രിപ്റ്റ് റൈറ്റർ ജീവൻ സാജ്, കെ.സി ഷാജു എന്നിവർ സംസാരിച്ചു. ദേശാഭിമാനി ക്ലബ് പ്രസിഡന്റ് സി.എ ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. എ.എം.ലിജീഷ് സ്വാഗതവും കെ.എം പുരുഷോത്തമൻ നന്ദിയും പറഞ്ഞു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അമ്മ തീയറ്റർ പീപ്പിൾസ് അവതരിപ്പിക്കുന്ന ഭഗത് സിംഗ് പുലിമട പി ഓ കൊല്ലം എന്ന നാടകവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |