ഗുരുവായൂർ: ഷൺമുഖപ്രിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമ്പൂർണ അഷ്ടപദി മഹാസമർപ്പണം നടന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന സമർപ്പണം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ മുഖ്യപ്രഭാഷണം നടത്തി. കെ.മനോഹരൻ, വി.എസ്.സുനീവ്, മഹേഷ് അയ്യർ എന്നിവർ സംസാരിച്ചു. 500ൽ അധികം പേർ അഷ്ടപദി സമർപ്പണത്തിൽ പങ്കെടുക്കും. അഷ്ടപദി സമർപ്പണ വേളയിൽ വേദിയിൽ നാട്യാർപ്പണം അരങ്ങേറി. 30ഓളം പേർ നൃത്തത്തിൽ പങ്കെടുത്തു. അനുരാധ മഹേഷിന്റെയും ശിഷ്യരുടെയും നേതൃത്വത്തിലാണ് അഷ്ടപദി സമർപ്പണം നടന്നത്. അനുപമ വർമയും ശിഷ്യരും നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |