തൃശൂർ: ഓണക്കാലത്ത് കടകളിൽ സ്ത്രീകളടക്കമുള്ള തൊഴിലാളികളെ ഓവർടൈം നിറുത്തി പ്രതിഫലമില്ലാതെ ജോലി എടുപ്പിച്ചാൽ നടപടിയെടുക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇങ്ങനെയുള്ള സംഭവം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ലേബർ ഓഫീസർക്ക് നിർദേശം നൽകി. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബീച്ചിൽ ഫിഷറീസ് ഉന്നതിയിൽ അങ്കണവാടി പണിയുന്നതിന് മൂന്ന് സെന്റ് ഭൂമി സാമൂഹികനീതി വകുപ്പിന് കൈമാറുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നും അളഗപ്പനഗർ ഇ.എസ്.ഐ കെട്ടിടം ഉടൻ പൊളിച്ച് മാറ്റാനുള്ള നടപടി എടുക്കണമെന്നും നിർദേശിച്ചു. എം.എൽ.എമാരായ എൻ.കെ അക്ബർ, കെ.കെ. രാമചന്ദ്രൻ, ഇ.ടി ടൈസൺ മാസ്റ്റർ, ലതാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |