തൃശൂർ: സർക്കാർ സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച തൃശൂർ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും. ഒരു വർഷമായിട്ടും പണം നൽകാതെ സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും ഓണക്കാലത്ത് കർഷകർ പട്ടിണിയിലാണെന്നും കർഷക കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവിപോലുവളപ്പിൽ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് ജില്ല ചെയർമാൻ ടി. വി. ചന്ദ്രമോഹൻ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ എം.പി. വിൻസെന്റ്,ജോസ് വള്ളൂർ, മുൻ യു.ഡി.എഫ് ചെയർമാൻജോസഫ് ചാലിശ്ശേരി എന്നിവർ സംസാരിക്കും.വാർത്ത സമ്മേളനത്തിൽ രവിപോലുവളപ്പിൽ, കെ.എൻ.ഗോവിന്ദൻകുട്ടി, എ.ജി.ജ്യോതിബാബു, പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |