തൃശൂർ: വടൂക്കര സന്മാർഗദീപം ഗ്രാമീണ വായനശാലയുടെ ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. തൃശൂർ തഹസിൽദാരും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ആയ ടി. ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് തിലകൻ കൈപ്പുഴ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.എം.റോയ് മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.പി പ്രമോദ്, വായനശാല സെക്രട്ടറി ടി.കെ സത്യൻ, വായന കമ്മിറ്റി മെമ്പറും പബ്ലിസിറ്റി കൺവീനറുമായ പി. മുഹമ്മദ് ബാബു, കമ്മിറ്റി അംഗങ്ങളായ ടി.വി.ശിവദാസൻ, എൻ.കെ.ജയൻ,ഷനു ജോർജ്,പി.എം.ഷെയ്ഹാൻ, ഷൈല ജെയിംസ്,ഉഷാ നന്ദിനി, ബെഫീ എ.ബി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |