കൊടുങ്ങല്ലൂർ: മുഹമ്മദ് നബിയുടെ 1500ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മഹല്ല് ഗ്രാൻഡ് കുടുംബസംഗമം നടത്തി. ഇമാം ഡോ. മുഹമ്മദ് സലീം നദ്‌വി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എൻ.എ.റഫീഖ് അദ്ധ്യക്ഷനായി. പ്രവാചക പ്രേമം ശ്രമകരമാണെന്നും അവിടുത്തെ അദ്ധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് സ്‌നേഹം യഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ അസീസ് നിസാമി ആമുഖ പ്രഭാഷണവും കുമ്മനം നിസാമുദ്ധീജ് അസ്‌ഹരി മുഖ്യപ്രഭാഷണവും നടത്തി. ഞായറാഴ്ച നടക്കുന്ന സ്‌നേഹ സംഗമത്തോടെ മീലാദ് പ്രോഗ്രാമുകൾ സമാപിക്കും. മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന സ്‌നേഹ സദസിൽവച്ച് താജ് മൻസിൽ പദ്ധതി പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |