തൃശൂർ: ജില്ലയിൽ നിന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ പ്രമുഖർ ഇടം പിടിച്ചു. മന്ത്രി കെ. രാജൻ,കെ.പി രാജേന്ദ്രൻ,രാജാജി മാത്യു തോമസ്, കെ.ജി.ശിവാനന്ദൻ,വി.എസ്.സുനിൽ കുമാർ, പി.ബാലചന്ദ്രൻ, കെ.കെ.വത്സരാജ്, ഷീല വിജയകുമാർ, ടി.കെ.സുധീഷ്, കെ.വി.വസന്തകുമാർ, അഡ്വ.ടി.ആർ.രമേഷ് കുമാർ , ഷീന പറയങ്ങാട്ടിൽ, ഇ.എം.സതീശൻ എന്നിവരാണ് സംസ്ഥാന കൗൺസിലിൽ ഇടം നേടിയത്. അതേ സമയം നിലവിൽ സംസ്ഥാന കൗൺസിലിൽ ഉണ്ടായിരുന്ന യുവനേതാക്കളായ കെ.പി.സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ എന്നിവരെ ഒഴിവാക്കി. 20 ശതമാനം പേർ പുതിയ ആളുകൾ വരണമെന്ന പാർട്ടി തീരുമാനപ്രകാരമാണ് ഇവരെ ഒഴിവാക്കിയതെന്നാണ് നേതാക്കൾ പറയുന്നത്. കൺട്രോൾ കമ്മിറ്റി അംഗമായി ഇ.എം.സതീശനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |